India - 2026
മിഷൻ ലീഗ് പ്രേഷിത കലോത്സവം; പാലാ രൂപത ഓവറോൾ ചാമ്പ്യന്മാര്‍
പ്രവാചകശബ്ദം 10-11-2025 - Monday
കിടങ്ങൂർ : ചെറുപുഷ്‌പ മിഷൻ ലീഗിന്റെ സംസ്ഥാന പ്രേഷിത കലോത്സവം സർഗപ്രഭ 2025 ൽ പാലാ രൂപത ഓവറോൾ ചാമ്പ്യൻമാരായി. മാനന്തവാടി രൂപതയ്ക്കാണ് രണ്ടാം സ്ഥാനം. കോതമംഗലം രൂപത മൂന്നാം സ്ഥാനം കരസ്ഥമാക്കി. കോട്ടയം അതിരൂപതയുടെ ആതിഥേയത്വത്തിൽ കിടങ്ങൂർ സെന്റ് മേരിസ് ഫൊറോനയിൽ നടത്തപ്പെട്ട കലോത്സവം ഫൊറോന വികാരി ഫാ. സ്റ്റാനി എടത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി വാർഷികത്തിനും സമാപന സമ്മേളനത്തിനും സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് മുതുപ്ലാക്കൽ അധ്യക്ഷത വഹിച്ചു.
കോട്ടയം ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മാനങ്ങൾ വിതരണം ചെയ്തു. അതിരൂപത ഡയറക്‌ടർ ഫാ. ജെഫിൻ ഒഴുങ്ങാലിൽ, സംസ്ഥാന ഡയറക്‌ടർ ഫാ. ഷിജു ഐക്കരക്കാനായിൽ, മാത്തുക്കുട്ടി സണ്ണി, സിസ്റ്റർ മേരി ജൂലിയ, ജയ്‌സൺ പുളിച്ചുമാക്കൽ, ബിനോയി പള്ളിപ്പറമ്പിൽ, സുജി പുല്ലുക്കാട്ട്, ജസ്റ്റിൻ വയലിൽ, ബിബിൻ കണ്ടോത്ത്, തോമസ് സെബാസ്റ്റ്യൻ അടുപ്പുകല്ലുങ്കൽ, ജിതിൻ വേലിക്കകത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

















