India - 2026

യുവജന ബൈബിൾ കൺവെൻഷൻ നടത്തി

പ്രവാചകശബ്ദം 23-02-2026 - Monday

ചങ്ങനാശേരി: 27-ാമത് ചങ്ങനാശേരി അതിരൂപത ബൈബിൾ കൺവെൻഷന്റെ ഭാഗമായി യുവദീപ്‌തി എസ്എംവൈഎം അതിരൂപതയുടെ നേതൃത്വത്തിൽ ഏകദിന യുവജന ബൈബിൾ കൺവൻഷൻ നടത്തി. അതിരൂപത വികാരി ജനറാൾ മോൺ ആന്റണി എത്തക്കാട്ട് വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകി.

ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. തുടർന്ന് വചനപ്രഘോഷണവും പരീക്ഷ ഒരുക്ക ധ്യാനവും കൈവയ്പ്‌പു ശുശ്രൂഷയും നടത്തി. പ്രശസ്‌ത വചനപ്രഘോഷകൻ ഫാ. സേവ്യർഖാൻ വട്ടായിൽ ശുശ്രൂഷകൾക്കു നേതൃത്വം നൽകി. അതിരൂപതയിലെ വിവിധ ഇടവകകളിൽനിന്നായി 2,000 യുവജനങ്ങൾ കൺവെൻഷനിൽ പങ്കെടുത്തു.


Related Articles »