India - 2026

അനാവശ്യ പ്രസ്ത‌ാവനകൾ മറ്റു വിവാദങ്ങൾ മറയ്ക്കാൻ: മാർ തോമസ് തറയിൽ

പ്രവാചകശബ്ദം 18-10-2025 - Saturday

ചങ്ങനാശേരി: സെൻ്റ റീത്താസ് സ്‌കൂൾ അധികൃതർ തന്നെ ഭംഗിയായി കൈകാര്യം ചെയ്ത ഒരു വിഷയത്തിൽ വീണ്ടും ചിലർ അനാവശ്യ പ്രസ്‌താവനകൾ നടത്തുന്നത് കേരളം ഗൗരവത്തോടെ ചർച്ച ചെയ്‌തുകൊണ്ടിരിക്കുന്ന ചില വിവാദങ്ങളിൽനിന്നു ശ്രദ്ധ തിരിച്ചുവിടാനാണെന്നു കരുതേണ്ടിവരുമെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ.

വോട്ടുകിട്ടാൻ മതേതരത്വം പറഞ്ഞുകൊണ്ടിരിക്കുന്നതിനേക്കാൾ എളുപ്പം വർഗീയമായി ഭിന്നിപ്പിക്കുകയാണ് എന്നതിലേക്കു മതേതര പാർട്ടികൾ ചുവടുമാറുന്നതിന്റെ അടയാളമാണോ ഇത്? ഈ വിവാദത്തിന്റെ പേരിൽ സമുദായങ്ങൾക്കിടയിലുണ്ടാകുന്ന അകർച്ചയെ മുതലെടുക്കാൻ ഇപ്പോൾ തന്നെ അവർ ശ്രമം തുടങ്ങിയിട്ടുണ്ടാകും. മതസൗഹാർദം തകർക്കുന്ന രീതിയിലുള്ള കുത്സിത തന്ത്രങ്ങൾ കേരളീയരുടെ പൊതുമനഃസാക്ഷി തിരിച്ചറിഞ്ഞു നിലപാടെടുക്കുമെന്നും അദ്ദേഹം പ്രസ്‌താവനയിൽ പ്രതീക്ഷ പ്രകടിപ്പിച്ചു.


Related Articles »