India - 2025

ഉജ്ജയിൻ പ്രഥമ ആർച്ച് ബിഷപ്പ് മാർ സെബാസ്റ്റ്യൻ വടക്കേലിന്റെ സ്ഥാനാരോഹണം നടന്നു

പ്രവാചകശബ്ദം 04-10-2025 - Saturday

ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിൻ രൂപതയെ അതിരൂപതയായി ഉയർത്തിക്കൊണ്ടുള്ള പ്രഖ്യാപനവും പ്രഥമ ആർച്ച് ബിഷപ്പ് മാർ സെബാസ്റ്റ്യൻ വടക്കേലിന്റെ സ്ഥാനാരോഹണവും നടന്നു. നിരവധി മെത്രാന്മാരും വൈദികരും സമർപ്പിതരും മുവായിരത്തോളം വിശ്വാസികളും പങ്കെടുത്ത ഭക്തിനിർഭരമായ ശുശ്രൂഷകളോടെയായിരുന്നു അതിരൂപത പ്രഖ്യാപനവും സ്ഥാനാരോഹണവും. ഇന്നലെ ഉജ്ജയിൻ സെൻ്റ മേരീസ് കത്തീഡ്രലിൽ സീറോമലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമികത്വത്തിലായിരുന്നു ശുശ്രൂഷകൾ.

രാവിലെ 9.30ന് പഴയ പള്ളിയിൽനിന്ന് പ്രദക്ഷിണമായി കാർമികർ ബലിവേദിയിലേക്ക് എത്തിയതോടെയാണ് ചടങ്ങുകൾക്കു തുടക്കമായത്. അതിരൂപതാ പ്രഖ്യാപനത്തിന്റെയും മെത്രാപ്പോലീത്താ നിയമനത്തിന്റെയും ഡിക്രികൾ, സഭയുടെ കുരിയ ചാൻസലർ റവ. ഡോ. ഏബ്രഹാം കാവിൽപുരയിടത്തിൽ, രൂപതാ ചാൻസലർ റവ. ഡോ. ജോൺ കൊണ്ടുപറമ്പിൽ എന്നിവർ യഥാക്രമം ഇംഗ്ലീഷിലും ഹിന്ദിയിലും വായിച്ചു. മാർ സെബാസ്റ്റ്യൻ വടക്കേലിനെ ആർച്ച്ബിഷപ്പായി നിയമിച്ചുകൊണ്ടുള്ള പ്രാർത്ഥനകളും ശുശ്രൂഷകളും മേജർ ആർച്ച് ബിഷപ്പ് നയിച്ചു. സ്ഥാനാരോഹണ ശുശ്രൂഷകളി ൽ ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ മുഖ്യ സഹകാർമികരായിരുന്നു.

ഭോപ്പാൽ ആര്‍ച്ച് ബിഷപ്പ് ഡോ. എ. ദുരൈരാജ്, ആർച്ച്ബിഷപ്പുമാരായ മാർ കുര്യാക്കോസ് ഭരണികുളങ്ങര, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, മാർ പ്രിൻസ് പാ ണേങ്ങാടൻ എന്നിവരുൾപ്പെടെ മധ്യപ്രദേശിലും പുറത്തുമുള്ള 24 മെത്രാന്മാർ, വിവിധ മേജർ സുപ്പീരിയർമാർ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുത്തു. വത്തിക്കാൻ കാര്യാലയത്തിന്റെ പ്രതിനിധി ഫാ. ആൽബർട്ടോ നാപ്പോളിത്താന നുൺഷ്യോയുടെ സ ന്ദേശം വായിച്ചു. ശുശ്രൂഷകളെത്തുടർന്ന് ഉജ്ജയിൻ അതിരൂപതയിലെ വൈദികർ പുതിയ ആർച്ച് ബിഷപ്പിനോടുള്ള വിധേയത്വമറിയിച്ചു. മെത്രാന്മാരും വൈദികരും ആർച്ച്ബിഷപ്പിനെ അനുമോദിച്ചു. തുടർന്നു നടന്ന അനുമോദന സമ്മേളനത്തിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ പ്രസംഗി ച്ചു. എംപിമാർ, എംഎൽഎമാർ, മത, സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവരും ആശംസകൾ അറിയിക്കാനെത്തി.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍



More Archives >>

Page 1 of 652