India - 2025
നാല്‍പ്പതാമത് പാലാ രൂപത ബൈബിള്‍ കണ്വെന്ഷന് ഡിസംബര്‍ 19 മുതല്‍
പ്രവാചകശബ്ദം 12-12-2022 - Monday
നാല്‍പ്പതാമത് പാലാ രൂപത ബൈബിള്‍ കണ്വെന്ഷന് ഡിസംബര്‍ 19 തിങ്കളാഴ്ച ആരംഭിക്കും. പാലാ സെന്റ് തോമസ് കോളേജ് മൈതാനത്ത് വൈകീട്ട് 3.30 മുതൽ രാത്രി 8.30വരെ സായാഹ്ന കൺവെൻഷനായാണ് ക്രമീകരണം. 19-ന് ഉച്ചകഴിഞ്ഞ് 3.30-ന് ജപമാലയും നാലിന് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും നടക്കും. തുടർന്ന് മാർ ജോസഫ് പെരുന്തോട്ടം ബൈബിൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. അട്ടപ്പാടി സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യർഖാൻ വട്ടായിലാണ് കണ്വെന്ഷന് നയിക്കുക. അഞ്ചുദിവസം നീളുന്ന കൺവെൻഷൻ 23 വെള്ളിയാഴ്ച സമാപിക്കും.

















