India - 2026
സിഎംഐ സന്യാസ സമൂഹത്തിന്റെ ജനറല്‍ കൗണ്‍സിലര്‍മാരെ തെരഞ്ഞെടുത്തു
15-03-2020 - Sunday
കൊച്ചി: സിഎംഐ സന്യാസ സമൂഹത്തിന്റെ പുതിയ വികാരി ജനറലിനെയും ജനറല്‍ കൗണ്‍സിലര്‍മാരെയും തെരഞ്ഞെടുത്തു. ജഗദല്‍പുര്‍ പ്രോവിന്‍സ് അംഗം ഫാ. ജോസി താമരശേരിയാണു വികാരി ജനറല്‍. ഇവാഞ്ചലൈസേഷന്‍ ആന്‍ഡ് പാസ്റ്ററല്‍ മിനിസ്ട്രി വിഭാഗത്തിന്റെ ജനറല്‍ കൗണ്‍സിലര്‍ ചുമതലയും ഇദ്ദേഹത്തിനുണ്ട്. ഭവ്നഗര്‍ പ്രോവിന്‍സ് അംഗമായ ഫാ. മാര്‍ട്ടിന്‍ മള്ളാത്ത് വിദ്യാഭ്യാസ, മാധ്യമ വിഭാഗങ്ങളുടെ ജനറല്‍ കൗണ്‍സിലറായി. സാമ്പത്തിക, കൃഷി വിഭാഗങ്ങളുടെ ചുമതല തൃശൂര്‍ ദേവമാതാ പ്രോവിന്‍സിലെ ഫാ. പോള്‍സണ്‍ പാലിയേക്കരയ്ക്കാണ്. ബിജ്നോര്‍ പ്രോവിന്‍സ് അംഗം ഫാ. ബിജു വടക്കേല്‍ സോഷ്യല്‍ അപ്പസ്തലേറ്റിന്റെ ചുമതല വഹിക്കും. മൂവാറ്റുപുഴ പ്രോവിന്‍സ് അംഗമായ ഫാ. ബാബു മറ്റത്തിലാണ് ജനറല്‍ ഓഡിറ്റര്‍. സിഎംഐ പ്രിയോര്‍ ജനറലായി റവ. ഡോ. തോമസ് ചാത്തംപറമ്പില്‍ കഴിഞ്ഞദിവസം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

















