India - 2026
സെമിത്തേരി ബില്‍ യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭകള്‍ക്ക് മാത്രമായി ചുരുക്കി
സ്വന്തം ലേഖകന്‍ 07-02-2020 - Friday
തിരുവനന്തപുരം: ക്രൈസ്തവ സഭ വിശ്വാസികളുടെ മൃതസംസ്‌കാരത്തിന് സെമിത്തേരികള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സെമിത്തേരി ബില്‍ യാക്കോബായ, ഓര്‍ത്തഡോക്‌സ് സഭകള്‍ക്ക് മാത്രമായി ചുരുക്കി. മറ്റ് ക്രൈസ്തവ സഭകളുടെ എതിര്‍പ്പ് പരിഗണിച്ചാണ് നടപടി. ബില്‍ എല്ലാ സഭകള്‍ക്കും ബാധകമാക്കുന്നതിനെ പ്രതിപക്ഷവും എതിര്‍ത്തിരുന്നു. ഇതു സംബന്ധിച്ച നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ ശിപാര്‍ശ നിയമസഭ അംഗീകരിച്ചു.
വിശ്വാസികളുടെ മൃതസംസ്‌കാരവുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ബില്‍ രൂപീകരിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഇത് സംബന്ധിച്ച് നേരത്തെ ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നു. യാക്കോബായ -ഓര്‍ത്തഡോക്‌സ് സഭകളിലെ സിമിത്തേരിയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ സ്വാഗതം ചെയ്ത സീറോ മലബാര്‍ സഭ അതേസമയം തന്നെ ആശങ്കയും പ്രകടിപ്പിച്ചിരിന്നു. രൂപപ്പെടുത്തിയിരിക്കുന്ന ബില്‍ അവ്യക്തവും, കൃത്യതയില്ലാത്തതതും മതങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം ഹനിക്കപ്പെടുവാന്‍ ഇടയാകുന്നതുമാണെന്നായിരിന്നു കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചെരിയുടെ പ്രസ്താവന.

















