India - 2026

ഒരുമിച്ചു വൈദിക പട്ടം സ്വീകരിക്കുവാന്‍ ഇരട്ട സഹോദരങ്ങൾ

സ്വന്തം ലേഖകന്‍ 01-01-2019 - Tuesday

കോതമംഗലം: ഇരട്ട സഹോദരങ്ങൾ ഒരുമിച്ചു വൈദിക പട്ടം സ്വീകരിക്കുന്ന അപൂര്‍വ്വ നിമിഷത്തിനായി കാത്തിരിപ്പുമായി മുതലക്കോടം സെന്റ്‌ ജോര്‍ജ്ജ് ഇടവക. മഠത്തിക്കണ്ടത്തിൽ ജോസ് – പൗളി ദമ്പതികളുടെ മക്കളായ ടോമും ജോർജ്ജും ആണ് ജനുവരി മൂന്നിന് ഒരേ വേദിയിൽ വൈദിക പട്ടം സ്വീകരിച്ചു പ്രഥമ ബലിയര്‍പ്പിക്കുക.

കോതമംഗലം ബിഷപ്പും മഠത്തിക്കണ്ടത്തിൽ കുടുംബാംഗവുമായ മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിലിൽ നിന്നാണ് ഇരുവരും പൗരോഹിത്യം സ്വീകരിക്കുക. മിഷ്ണറി വൈദികരാകുവാൻ ആഗ്രഹിച്ച ഇരുവരും എംഎസ്ജെ സഭയ്ക്കുവേണ്ടിയാണ് പട്ടം സ്വീകരിക്കുന്നത്. ഇക്കഴിഞ്ഞ 29നു പാലാ നീലൂര്‍ പേണ്ടാനത്ത് സഹോദരങ്ങള്‍ ഒരേ ദിവസം വൈദീകരായി അഭിഷിക്തരായിരിന്നു.

More Archives >>

Page 1 of 213