ലീജിയന് ഓഫ് മേരി നെയ്യാറ്റിന്‍കര കമ്മിസിയം പ്രസിഡന്റ് ഷാജിബോസ്കോ അധ്യക്ഷത വഹിച്ച പരിപാടിയില്‍ രൂപതാ ശുശ്രൂഷാ കോ ഓഡിനേറ്റര്‍ മോണ്‍.വി.പി ജോസ്, അല്മ്മായ കമ്മിഷന് ഡയറക്ടര്‍ എസ്. എം. അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്, ജപമാല പദയാത്രയിലെ മാതാവിന്റെ തിരുസ്വരൂപം ബിഷപ്പ് ആശീര്‍വദിച്ചു. നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രലില്‍ നിന്നും ഉദയന്‍കുളങ്ങര സെന്റ് മേരീസ് ദേവാലയത്തിലേക്ക് നടന്ന ജപമാല പദയാത്രയില്‍ നൂറുകണക്കിന് വിശ്വാസികളും വൈദികരും സന്യസ്തരും പങ്കെടുത്തു.
India
സഭ പ്രതിസന്ധികളെ അതിജീവിച്ചത് ജപമാലയിലൂടെ: ബിഷപ്പ് വിന്‍സെന്റ് സാമുവല്‍
സ്വന്തം ലേഖകന്‍ 29-10-2018 - Monday
നെയ്യാറ്റിന്‍കര: കത്തോലിക്കാസഭ പല പ്രതിസന്ധികളെയും അതിജീവിച്ചത് ജപമാലയിലൂടെയാണെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍. നെയ്യാറ്റിന്‍കര രൂപതായില്‍ ലീജിയന് ഓഫ് മേരി നെയ്യാറ്റിന്‍കര കമ്മിസിയം സംഘടിപ്പിച്ച ജപമാല പദയാത്ര നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തിഡ്രലില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു ബിഷപ്പ്. നൂറ്റാണ്ടുകളുടെ പഴക്കമുളള ജപമാല പ്രാര്‍ത്ഥന, ആത്മീയതയുടെ വറ്റാത്ത ഉറവയാണെന്നും എല്ലാ ദിവസവും കുട്ടികളും യുവാക്കളും ജപമാല പ്രാര്‍ത്ഥന പതിവാക്കണമെന്നും ബിഷപ്പ് പറഞ്ഞു.
More Archives >>
Page 1 of 200
More Readings »
ധന്യൻ മാർ ഈവാനിയോസ് തീർത്ഥാടന പദയാത്രയ്ക്കു ആരംഭം
തിരുവനന്തപുരം: ധന്യൻ ആർച്ച് ബിഷപ്പ് മാർ ഈവാനിയോസിന്റെ ഓർമപ്പെരുന്നാളിനോടനുബന്ധിച്ച്...

കൈവശമുള്ള ഭൂമിയെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍; മഹാരാഷ്ട്രയിലെ ക്രൈസ്തവ സഭകളെ വിടാതെ പിന്തുടര്ന്ന് ബിജെപി
മുംബൈ: ക്രൈസ്തവ സഭകളുടെയും ക്രിസ്ത്യൻ മിഷ്ണറി സ്ഥാപനങ്ങളുടെയും കൈവശമുള്ളതും കൈമാറ്റം...

കെആർഎൽസിസി 47-ാം ജനറൽ അസംബ്ലിക്ക് തുടക്കം
കൊച്ചി: കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെആർഎൽസിസി) 47-ാം ജനറൽ അസംബ്ലിക്ക് ഇടക്കൊച്ചി...

ലയണല്‍ മെസ്സിക്ക് വെഞ്ചിരിച്ച ജപമാല സമ്മാനിച്ച് മാധ്യമപ്രവർത്തകൻ; ആലിംഗനത്തിലൂടെ നന്ദി പ്രകടിപ്പിച്ച് താരം
മിയാമി: 2026 ഫിഫ ലോകകപ്പിൽ ഐതിഹാസിക പോരാട്ടം തുടരുന്ന അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍...

വെനിസ്വേലയില്‍ 14,700 ടൺ അവശ്യ വസ്തുക്കളുടെ സഹായമെത്തിച്ച് കത്തോലിക്ക സന്നദ്ധ സംഘടന
കാരക്കാസ്: ജൂൺ മാസത്തില്‍ വന്‍ നാശം വിതച്ച ഇരട്ട ഭൂകമ്പങ്ങളുണ്ടായ വെനിസ്വേലയില്‍ 14,700 ടൺ അവശ്യ...

മിഷ്ണറി നിയോഗം ഫലപ്രദമായി നടപ്പിലാക്കാന്‍ ഏഷ്യയിലെ മെത്രാന്മാർ വീണ്ടും ഒരുമിച്ചുകൂടുന്നു
ജക്കാർത്ത: ഏഷ്യൻ മെത്രാൻ സമിതികളുടെ ഫെഡറേഷൻ പന്ത്രണ്ടാമത് പ്ലീനറി അസംബ്ലിയുടെ ഭാഗമായി വീണ്ടും...






