News
നവ മാധ്യമങ്ങളില്‍ ശ്രദ്ധ നേടി 'കുമ്പസാരം' ടെലിഫിലിം
സ്വന്തം ലേഖകന്‍ 17-09-2018 - Monday
ഖത്തര്‍: കുമ്പസാരത്തിന്റെ ആത്മീയ ആഴവും പാരമ്പര്യമായുള്ള വിശ്വാസത്തിന്റെ തീവ്രതയും എടുത്തു കാട്ടുന്നതുമായ ടെലിഫിലിം നവമാധ്യമങ്ങളില്‍ വൈറലാകുന്നു. ഖത്തര്‍ ജീസസ് യൂത്തിന്റെ ബാനറില്‍ പ്രവാസി മലയാളിയും നിലമ്പൂര്‍ ഇടിവണ്ണ സ്വദേശി മുള്ളൂര്‍ തങ്കച്ചന്റെയും ഡെയ്സിയുടെയും മകന് റെസ്ബിന്‍ അഗസ്റ്റ്യനാണ് രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത്. 14 മിനിറ്റും 26 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ടെലിഫിലിം കഴിഞ്ഞ പത്തു ദിവസത്തിനുള്ളില്‍ രണ്ടു ലക്ഷത്തിലേറെ പേരാണ് കണ്ടത്.
മൂകനായ വ്യക്തി തന്റെ പാപങ്ങള്‍ ആംഗ്യഭാഷയിലൂടെ വൈദികനുമായി കുമ്പസാരത്തില്‍ പങ്കുവയ്ക്കുന്ന ഹൃദയസ്പര്‍ശിയായ രംഗവും ടെലിഫിലിമിനെ ഏറെ ശ്രദ്ധേയമാക്കുന്നു. നാലുവര്‍ഷമായി ഖത്തറിലെ ജീസസ് യൂത്തില്‍ സജീവ പ്രവര്‍ത്തകനായ റെസ്ബിന്‍ രണ്ട് കുട്ടികളുടെ പിതാവ് കൂടിയാണ്.
More Archives >>
Page 1 of 364
More Readings »
ഇത് ദണ്ഡവിമോചനത്തിന്റെ മണിക്കൂറുകള്‍
റോം: ആഗോള സഭയില്‍ മാര്‍പാപ്പ ആദ്യമായി പ്രഖ്യാപിച്ച 'പോര്‍സ്യുങ്കുള ദണ്ഡവിമോചനം' നേടാന്‍ വീണ്ടും...

കത്തോലിക്ക കോൺഗ്രസ് ദേശീയ സമ്മേളനം ഇന്നു സമാപിക്കും
മുംബൈ: ക്രൈസ്തവ സമൂഹം ഭാരതത്തിനു ചെയ്ത സംഭാവനകൾ അതുല്യമാണന്നും വിദ്യാഭ്യാസരംഗത്തും ആതുര...

കേരള കത്തോലിക്കാ മെത്രാൻ സമിതി സമ്മേളനം നാളെ മുതല്‍
കൊച്ചി: കേരള കത്തോലിക്ക മെത്രാൻ സമിതി (കെസിബിസി) സമ്മേളനം നാളെ വൈകുന്നേരം അഞ്ചിന് കാക്കനാട് മൗണ്ട്...

വിശുദ്ധ യൂസേബിയൂസ് വെര്‍സെല്ലി
നാലാം നൂറ്റാണ്ടിലെ ഒരു റോമന്‍ പുരോഹിതനായിരുന്നു വിശുദ്ധ യൂസേബിയൂസ് വെര്‍സെല്ലി....

നൈജീരിയയിൽ മാരകായുധം ഉപയോഗിച്ചുള്ള ആക്രമണത്തിൽ കത്തോലിക്ക വൈദികൻ കൊല്ലപ്പെട്ടു
കൊഗി: നൈജീരിയയിലെ കൊഗി സംസ്ഥാനത്ത് അയറ്റോറോ ഗ്ബെഡെയില് ഇടവക വൈദികനായി സേവനം ചെയ്തുകൊണ്ടിരിന്ന...

നഗരങ്ങളിലെ സുവിശേഷവത്കരണത്തിനായി ലെയോ പാപ്പയുടെ ആഗസ്റ്റ് മാസത്തെ പ്രാര്‍ത്ഥനാനിയോഗം
വത്തിക്കാന്‍ സിറ്റി: ലെയോ പാപ്പയുടെ ആഗസ്റ്റ് മാസത്തെ പ്രാര്‍ത്ഥനാനിയോഗം...






