India - 2026
ജലന്ധര്‍ രൂപതയുടെ ഭരണചുമതല ഫാ. മാത്യു കോക്കണ്ടത്തിന്
സ്വന്തം ലേഖകൻ 15-09-2018 - Saturday
കൊച്ചി: ജലന്ധര്‍ രൂപതയുടെ ഭരണചുമതല ഫാ. മാത്യു കോക്കണ്ടത്തിനു കൈമാറി. കന്യാസ്ത്രീയുടെ പരാതിയിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടിസ് ലഭിച്ചതിനേ തുടര്‍ന്നാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ചുമതല കൈമാറിയത്. രൂപതയിൽ നിന്ന് മാറിനിൽക്കുമ്പോൾ നടത്തുന്ന സാധാരണ നടപടിയുടെ ഭാഗമായാണിതെന്ന് ഇതു സംബന്ധിച്ചുള്ള കുറിപ്പിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറിച്ചു. ഫാ.ബിബിൻ ഓട്ടക്കുന്നേൽ, ഫാ.ജോസഫ് തേക്കുംകാട്ടിൽ, ഫാ.സുബിൻ തെക്കേടത്ത് എന്നിവർക്കും രൂപതയുടെ വിവിധ ചുമതലകൾ ഉണ്ട്.











