India - 2026

ദളിത് കത്തോലിക്ക മഹാജനസഭയുടെ കൗണ്‍സില്‍ യോഗം നാളെ മുതല്‍

സ്വന്തം ലേഖകന്‍ 27-06-2018 - Wednesday

ചങ്ങനാശേരി: ദളിത് കത്തോലിക്കാ മഹാജനസഭയുടെ സംസ്ഥാന കമ്മറ്റിയോഗവും കൗണ്‍സില്‍ യോഗവും 28, 29 തീയതികളില്‍ ചങ്ങനാശേരി അതിരൂപത പാസ്റ്റല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. നാളെ സംസ്ഥാന കമ്മറ്റി യോഗം നടക്കും. 29ന് രാവിലെ പത്തിന് നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പ്രസിഡന്റ് ജയിംസ് ഇലവുങ്കല്‍ അധ്യക്ഷത വഹിക്കും.

ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം സന്ദേശം നല്‍കും. സംസ്ഥാന ഡയറക്ടര്‍ ഫാ. ഷാജ്കുമാര്‍, ജനറല്‍ സെക്രട്ടറി എന്‍. ദേവദാസ്, തോമസ് രാജന്‍, എന്‍.ഡി. സെലിന്‍, കെ.എം. ഷാജി, മാര്‍ട്ടിന്‍ അങ്കമാലി, വില്‍സണ്‍ പുനലൂര്‍, ജോര്‍ജ് എസ്. പള്ളിത്തറ, ജസ്റ്റിന്‍ മാത്യു എന്നിവര്‍ പ്രസംഗിക്കും.

More Archives >>

Page 1 of 172