India
'മാഗ്നിഫിക്ക ഹ്യൂമാനിത്താസി'നെ കേന്ദ്രമാക്കി ഇന്ന് സെമിനാര്‍; തത്സമയ സംപ്രേക്ഷണം യൂട്യൂബില്‍
പ്രവാചകശബ്ദം 25-07-2026 - Saturday
ലെയോ പാപ്പയുടെ പ്രഥമ ചാക്രിക ലേഖനമായ 'മാഗ്നിഫിക്ക ഹ്യൂമാനിത്താസി'നെ കേന്ദ്രമാക്കി ആലുവയിലെ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയും സെൻ്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലോസഫിയും ചേര്‍ന്ന് ഒരുക്കുന്ന സെമിനാര്‍ ഇന്ന്. കാര്‍മ്മല്‍ ഗിരി സെമിനാരിയില്‍ നടക്കുന്ന സെമിനാറില്‍ ചാക്രിക ലേഖനത്തിന്റെ തത്ത്വശാസ്ത്ര വശങ്ങളെ കുറിച്ച് സെമിനാരി പ്രൊഫസറായ ഫാ. ഡോ. മാര്ട്ടിന് കല്ലുങ്കലും ദൈവശാസ്ത്ര വശങ്ങളെ കുറിച്ച് പ്രമുഖ ദൈവശാസ്ത്രജ്ഞനായ ഫാ. ഡോ. അരുണ്‍ കലമറ്റത്തിലും ക്ലാസുകള്‍ നയിക്കും. ഇന്നു രാവിലെ 9 മുതല്‍ ഉച്ചയ്ക്കു 12.30 വരെയാണ് സെമിനാര്‍. ക്ലാസില്‍ എഴുനൂറിലധികം സെമിനാരി വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹത്തിന് വേണ്ടി തത്സമയ സംപ്രേക്ഷണം യൂട്യൂബിലൂടെയും ലഭ്യമാക്കുന്നുണ്ട്.
More Archives >>
Page 1 of 689
More Readings »
സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 13:1-27 | ഭാഗം 28
വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം പതിമൂന്നാം അധ്യായത്തിലെ മനുഷ്യപുത്രന്റെ ആഗമനം, വിനാശത്തിന്റെ...

2030-ലെ യേശുവിന്റെ ജ്ഞാനസ്നാന മഹാ ജൂബിലിയ്ക്കു ഒരുക്കങ്ങളുമായി ഇസ്രായേലും ജോര്‍ദാനും
ജോര്‍ദാന്‍/ ജെറുസലേം: 2030-ൽ നടക്കാനിരിക്കുന്ന യേശുവിന്റെ ജ്ഞാനസ്നാനത്തിന്റെ രണ്ടായിരാം...

വിശുദ്ധ കുർബാനയുടെ ആത്മീയത പ്രാദേശിക സഭകളിൽ പരിപോഷിപ്പിക്കണം: ഏഷ്യന്‍ മെത്രാന്മാരോട് ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി/ ജക്കാര്‍ത്ത: വിശുദ്ധ കുർബാനയുടെ ആത്മീയത പ്രാദേശിക സഭകളിൽ...

ഫാ. ജാക്വസ് ഹാമലിനെ ഇസ്ലാമിക തീവ്രവാദികള്‍ മൃഗീയമായി കൊലപ്പെടുത്തിയ ദാരുണ സംഭവത്തിന് ഒരു പതിറ്റാണ്ട്
പാരീസ്: ഫ്രാന്‍സിലെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കെ ഇസ്ലാമിക്...

ഫാ. തോമസ് പതിക്കലിന്റെ ജീവിതം ദിവ്യകാരുണ്യഭക്തിയുടെയും തിരുസഭാനുസരണത്തിന്റെയും ഉജ്ജ്വല സാക്ഷ്യം: മാർ ജോസഫ് പാംപ്ലാനി
വിളക്കന്നൂർ: ഫാ. തോമസ് പതിക്കലിന് നൽകാവുന്ന ഏറ്റവും വലിയ ആദരം പരിശുദ്ധ കുർബാനയെ കൂടുതൽ...

ഫാ. തോമസ് പതിക്കലിന് വിളക്കന്നൂരില്‍ ആയിരങ്ങളുടെ യാത്രാമൊഴി
വിളക്കന്നൂർ (കണ്ണൂർ): ഈശോയുടെ തിരുമുഖം പതിഞ്ഞ തിരുവോസ്തി ആദ്യമായി ദർശിച്ച ഫാ. തോമസ് പതിക്കലിന്...






