News - 2026

ഹാട്രിക്കിന് പിന്നാലെ 'കുരിശുവരച്ച്' ദൈവത്തിന് മഹത്വം; ലോകകപ്പിൽ വീണ്ടും വിശ്വാസസാക്ഷ്യവുമായി ലയണല്‍ മെസ്സി

പ്രവാചകശബ്ദം 17-06-2026 - Wednesday

കാൻസസ് സിറ്റി: 2026 ഫിഫ ലോകകപ്പ് ഫുട്ബോളിലെ അര്‍ജന്‍റീനയുടെ ആദ്യ മത്സരത്തിൽ ഗോൾവല കുലുക്കി ഹാട്രിക്ക് സ്വന്തമാക്കിയ ഇതിഹാസ താരം ലയണല്‍ മെസ്സി മത്സരത്തിനിടെ തന്റെ ക്രൈസ്തവ വിശ്വാസം പരസ്യമായി പ്രഘോഷിച്ചു. ഇന്ന് അള്‍ജീരിയയ്ക്കെതിരെ നടന്ന മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സിയുടെ 'ഹാട്രിക്ക്' ഗോളില്‍ അർജന്റീനയ്ക്കു മിന്നും ജയം ലഭിച്ചിരിന്നു.

മൂന്നാം ഗോള്‍ നേടി 2026 ലോകകപ്പിലെ ആദ്യ ഹാട്രിക് നേട്ടം സ്വന്തമാക്കിയ ലയണൽ മെസ്സി, ഗോള്‍ നേട്ടത്തിന് പിന്നാലെ കുരിശ് വരച്ചു ഇരുകൈകളും ആകാശത്തിലേക്ക് ഉയര്‍ത്തുകയായിരിന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ലോകത്ത് അനേകം ഫാന്‍സുള്ള ഇതിഹാസ ഫുട്ബോള്‍ താരമായ ലയണല്‍ മെസ്സി ഇതാദ്യമായിട്ടല്ല തന്റെ ക്രൈസ്തവ വിശ്വാസം പ്രഘോഷിക്കുന്നത്. 2022 ലോകകപ്പ് ഫൈനലില്‍ ഫ്രാൻസിനെ തോൽപ്പിച്ചു അര്‍ജന്‍റീന കപ്പ് സ്വന്തമാക്കിയതിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് അനുവദിച്ച അഭിമുഖത്തില്‍ ദൈവത്തിനു നന്ദി അര്‍പ്പിക്കുകയാണെന്നും അവിടുന്നു തനിക്ക് എല്ലാം തന്നുവെന്നും അദ്ദേഹം പറഞ്ഞിരിന്നു. ദൈവത്തിന്റെ സഹായമില്ലാതെ ഒരു സ്ഥലത്തും എത്തിപ്പെടില്ലായിരുന്നുവെന്നു പ്രമുഖ മാധ്യമപ്രവർത്തകനായ സെബാസ്റ്റ്യൻ വിഗ്നോളോയ്ക്കു അനുവദിച്ച അഭിമുഖത്തിലും ലയണല്‍ മെസ്സി മുന്‍പ് പറഞ്ഞിട്ടുണ്ട്.

ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ ഏറ്റവും ആവേശത്തില്‍ നടക്കുമ്പോള്‍ ക്രിസ്തു വിശ്വാസം പരസ്യമായി പ്രഘോഷിക്കുവാന്‍ താരങ്ങള്‍ മടി കാണിക്കുന്നില്ലായെന്നത് ശ്രദ്ധേയമാണ്. കളിക്കളത്തില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചും കുരിശ് വരച്ചും മത്സരത്തിന് മുന്‍പോ ശേഷമോ ബൈബിള്‍ വചനങ്ങള്‍ നവമാധ്യമങ്ങളില്‍ കുറിച്ചും താരങ്ങള്‍ യേശുവിന് മഹത്വം നല്‍കുകയാണ്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »