India - 2026
വേളാങ്കണ്ണി പ്രതിവാര സ്പെഷൽ ട്രെയിൻ അനുവദിച്ച് ഉത്തരവായി
പ്രവാചകശബ്ദം 01-03-2026 - Sunday
കൊച്ചി: എറണാകുളത്തുനിന്ന് ബുധനാഴ്ച രാത്രി 11.50 ന് പുറപ്പെട്ട് വ്യാഴാഴ്ച വൈകുന്നേരം 5.35ന് വേളാങ്കണ്ണിയിലെത്തുന്ന പുതിയ പ്രതിവാര സ്പെഷൽ ട്രെയിൻ അനുവദിച്ച് ഉത്തരവായി. വ്യാഴാഴ്ച വേളാങ്കണ്ണിയിൽനിന്നു രാത്രി എട്ടിനു പുറപ്പെട്ട് വെള്ളിയാഴ്ച രാവിലെ 11.55ന് തിരികെ എറണാകുളത്തെ ത്തുന്ന വിധത്തിലാണു സമയക്രമം. സർവീസ് ആരംഭിക്കുന്ന ദിവസം വൈകാതെ പ്രഖ്യാപിക്കുമെന്ന് റെയിൽവേ വൃത്തങ്ങൾ സൂചിപ്പിച്ചു. ഹൈബി ഈഡ ൻ എംപി ദീർഘകാലമായി ആവശ്യപ്പെട്ടുവരുന്ന സർവീസാണിത്.

















