India - 2026

ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട്: കൺവെൻഷനുകളുമായി കെഎൽസിഎ

പ്രവാചകശബ്ദം 10-01-2026 - Saturday

കൊച്ചി: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്നും ശിപാർശകൾ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് കെഎൽസിഎ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും ജനകീയ കൺവെൻഷനുകൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ആദ്യപടിയായി 12 ലത്തീൻ രൂപതകളിലും ഓരോ നിയോജക മണ്ഡലങ്ങളിൽ വീതം ജനകീയ കൺവെൻഷനുകൾ തുടങ്ങും. സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഷെറി ജെ. തോമസ് അധ്യക്ഷത വഹിച്ചു.

ലത്തീൻ സഭാ വക്താവ് ജോസഫ് ജൂഡ്, കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി, സംസ്ഥാന ട്രഷറർ രതീഷ് ആൻ്റണി, രൂപത പ്രസിഡന്റുമാരായ ഗോഡ്സൺ ഡിക്രൂസ്, ബിനു എഡ്വേർഡ്, ജോൺ ജോസഫ്, അനിൽ കുന്നത്തൂർ, റോയി ഡികൂഞ്ഞ, ജനറൽ സെക്രട്ടറിമാരായ കെ.ജെ. സെബാസ്റ്റ്യൻ, സോളമൻ ജോൺ, സംസ്ഥാന ഭാരവാഹികളായ പൂവം ബേബി, സാബു കാനക്കാപള്ളി, സംസ്ഥാന മാനേജിംഗ് കൗൺസിൽ അംഗങ്ങളായ ഹെർബർട്ട് ജോസഫ്, തങ്കച്ചൻ തെക്കേപലക്കൽ, അഡ്വ. ഫ്രാൻസിസ് നെറ്റോ തുടങ്ങിയവർ പ്രസംഗിച്ചു.


Related Articles »