India - 2026
പ്രതിഷേധത്തിന് ഒടുവില്‍ വികലമാക്കിയ അന്ത്യ അത്താഴ ചിത്രം ബിനാലെയില്‍ നിന്നു നീക്കി
പ്രവാചകശബ്ദം 06-01-2026 - Tuesday
കൊച്ചി: ബിനാലെ വേദിയിൽ ക്രിസ്തുവിന്‍റെ അന്ത്യ അത്താഴ ചിത്രം വികലമാക്കിയതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ വിവാദ ചിത്രം നീക്കി. ബിനാലെ ഇടം വേദിയിൽ പ്രദർശിപ്പിച്ചിരുന്ന ടോം വട്ടക്കുഴിയുടെ ചിത്രമാണ് മാറ്റിയത്. ക്രൈസ്തവ സഭകളടക്കം ചിത്രം പ്രദർശിപ്പിച്ചതിൽ പ്രതിഷേധം അറിയിച്ചിരുന്നു. ക്യുറേറ്ററുടെ തീരുമാനപ്രകാരമാണ് ചിത്രം പിൻവലിച്ചതെന്ന് ബിനാലെ അധികൃതർ വ്യക്തമാക്കി.
പെയിന്റിങ്ങില്‍ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തെ വികലമാക്കി അവതരിപ്പിച്ചുവെന്ന് ആരോപിച്ച് അടിയന്തര നടപടി ആവശ്യപ്പെട്ട് എറണാകുളം സ്വദേശി തോമസ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. കെസിബിസിയും സീറോ മലബാര്‍ സഭയും കത്തോലിക്ക സംഘടനകളും ബിനാലെയിലെ ക്രൈസ്തവ അവഹേളനത്തില്‍ പരാതി നല്‍കിയിരിന്നു.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

















