India - 2026

പാലക്കാട് കരോൾ സംഘത്തിനുനേരേ ആര്‍‌എസ്‌എസ് ആക്രമണം

പ്രവാചകശബ്ദം 23-12-2025 - Tuesday

പാലക്കാട്: കഞ്ചിക്കോട് പുതുശേരിയിൽ കരോൾ സംഘത്തിനുനേരേ ആക്രമണം നടത്തിയ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. പുതുശേരി കാളാണ്ടിത്തറ സ്വദേശി അശ്വിൻരാജിനെയാണ് കസബ പോലീസ് പിടികൂടിയത്. വധശ്രമത്തിനാണു കേസെടുത്തത്. നേരത്തേ ഇയാൾക്കെതിരേ കാപ്പ ചുമത്തിയിരുന്നു. ഞായറാഴ്‌ച രാത്രി ഒന്‌പതോടെയാണ് പുതുശേരി സുരഭിനഗറിൽ കുട്ടികളടങ്ങുന്ന കരോൾസംഘത്തെ ഇയാൾ ആക്രമിച്ചത്.

സ്കൂൾ വിദ്യാർഥികളായ 14 പേരടങ്ങുന്ന ക്രിസ്‌മസ് കരോൾ സംഘത്തെ ആക്രമിച്ച ഇയാള്‍ ഇവരുടെ ബാൻഡ് സെറ്റും മറ്റു വാദ്യോപകരണങ്ങളും തല്ലിത്തകർത്തു. സംഭവത്തിനുപിന്നിൽ ആർഎസ്എസ്- ബിജെപി പ്രവർത്തകരാണെന്ന് ആരോപിച്ച് കരോൾ സംഘം കസബ പോലീസിൽ പരാതി നൽകിയിരുന്നു. മൂന്നംഗ സംഘമാണ് ഇവരെ തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചതെന്നും ഈ പ്രദേശത്ത് കരോള്‍ സംഘം വരരുതെന്ന് ആവശ്യപ്പെട്ട് കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും പോലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണം തുടരുകയാണ്.


Related Articles »