News - 2026
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ക്രിസ്‌തുമസ് ആഘോഷത്തിൽ അതിഥിയായി മാർ ജോസഫ് സ്രാമ്പിക്കലും
12-12-2025 - Friday
ലണ്ടൻ: ലണ്ടനിലെ 10 ഡൗണിംഗ് സ്ട്രീറ്റിലെ ഓഫീസിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ സംഘടിപ്പിച്ച ക്രിസ്‌തുമസ് ആഘോഷത്തിൽ സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അതിഥിയായി പങ്കെടുത്തു. സ്റ്റാർമറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
രാജ്യത്തെ സഭാനേതാക്കളുടെ സേവനങ്ങളെ ആദരിക്കുന്നതിനും നന്ദി അറിയിക്കുന്നതിനുംകൂടിയാണ് പ്രധാനമന്ത്രി ക്രിസ്‌തുമസ് ആഘോഷ പരി പാടി സംഘടിപ്പിച്ചത്. ബ്രിട്ടനിലെ സീറോമലബാർ സമൂഹത്തിൻ്റെ വർധിച്ചുവരുന്ന സാന്നിധ്യത്തെയും വളർച്ചയെയും സംഭാവനകളെയും അംഗീകരിക്കുന്നതായി ഈ കൂടിക്കാഴ്ച. ആഘോഷപരിപാടിയിൽ ആഷ്ഫോർഡിലെ മലയാളി പാർലമെൻ്റംഗം സോജൻ ജോസഫും ഭാര്യ ബ്രൈറ്റാ ജോസഫും പങ്കെടുത്തു.

















