India - 2026

ജെബി കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ നടപ്പിലാക്കണം: പിഒസി ജനറൽ ബോഡി യോഗം

പ്രവാചകശബ്ദം 29-11-2025 - Saturday

കൊച്ചി: ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ നടപ്പിലാക്കണമെന്ന് കെസിബിസി ആസ്ഥാനമായ പാലാരിവട്ടം പിഒസിയിൽ നടന്ന പിഒസി കമ്മീഷൻ്റെ ജനറൽ ബോഡി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. 2023 മേയ് 17ന് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ടും ഇതുവരെയും റിപ്പോർട്ട് പ്രസിദ്ധീകരിക്കുകപോലും ചെയ്യാത്ത നിലപാട് ക്രൈസ്തവ സമൂഹത്തോടുള്ള അവഗണനയാണെന്ന് സമ്മേളനം വിലയിരുത്തി.

തെരഞ്ഞെടുപ്പുകളിൽ എല്ലാവരും തങ്ങളുടെ സമ്മ തിദാനാവകാശം വിവേകപൂർവം വിനിയോഗിക്കാനും സമ്മേളനം ആഹ്വാനം ചെയ്തു. കെസിബിസി വൈസ് പ്രസിഡൻ്റ് ബിഷപ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറൽ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ എന്നിവർ പ്രസംഗിച്ചു. കേരളത്തിലെ 32 രൂപതകളുടെയും സംഘടനകളുടെയും പ്രതിനിധികളും കെസിബിസി കമ്മീഷൻ സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തു.


Related Articles »