India - 2026
മലങ്കര സഭയിലെ നവ മെത്രാന്മാരുടെ മെത്രാഭിഷേകം ശനിയാഴ്ച
പ്രവാചകശബ്ദം 19-11-2025 - Wednesday
തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭയിൽ പുതുതായി നിയമിതരായിരിക്കുന്ന രണ്ടു മെത്രാന്മാരുടെ മെത്രാഭിഷേകം ശനിയാഴ്ച രാവിലെ എട്ടിന് തിരുവനന്തപുരം പട്ടം സെൻ്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രൽ ദേവാലയത്തിൽ നടക്കും. തിരുവനന്തപുരം മേജർ അതിരൂപത സഹായ മെത്രാൻ മോൺ. ഡോ. യൂഹാനോൻ കുറ്റിയിൽ റമ്പാനും യൂറോപ്പിലെ മലങ്കര കത്തോലിക്കാ സഭയുടെ അപ്പസ്തോലിക വിസിറ്റേറ്റർ മോൺ. ഡോ. കുരിയാക്കോസ് തടത്തിൽ റമ്പാനുമാണ് മെത്രാന്മാരായി അഭിഷിക്തരാകുന്നത്. രാവിലെ എട്ടിനു പ്രാരംഭ പ്രാർഥനകൾക്കുശേഷം സമൂഹബലി നടക്കും. മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമികനായിരിക്കും. കോട്ടയം ആർച്ച് ബിഷപ്പ് ഡോ. മാർ മാത്യു മൂലക്കാട്ട് വചനസന്ദേശം നൽകും.

















