News - 2026

നൈജീരിയന്‍ വൈദികന്‍ പൊന്തിഫിക്കൽ ഭവനത്തിന്റെ പുതിയ ഉപാധ്യക്ഷൻ

പ്രവാചകശബ്ദം 11-11-2025 - Tuesday

വത്തിക്കാന്‍ സിറ്റി: പൊന്തിഫിക്കൽ ഭവനത്തിന്റെ പുതിയ ഉപാധ്യക്ഷനായി അഗസ്റ്റീനിയൻ വൈദികനും, നൈജീരിയന്‍ സ്വദേശിയുമായ ഫാ. എഡ്‌വേർഡ് ഡാനിയാങ് ദാലെങ്ങിനെ ലെയോ പതിനാലാമൻ പാപ്പ നിയമിച്ചു. പരിശുദ്ധ പിതാവിന്റെ പൊതു - സ്വകാര്യ കൂടിക്കാഴ്ചകൾക്ക് വേദിയാകുന്ന ഇടമാണ് പൊന്തിഫിക്കൽ ഭവനം അഥവാ പേപ്പൽ ഹൌസ് ഹോൾഡ്. അഗസ്റ്റീനിയൻ സന്യാസ സമൂഹത്തിന്റെ ജനറൽ കൗൺസിൽ അംഗവും, പ്രോക്യുറേറ്റർ ജനറലുമായി ഫാ. എഡ്‌വേർഡ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1977 ഏപ്രിൽ 4 ന് നൈജീരിയയിലെ ക്വാലയിലെ യിറ്റ്‌ലാറിൽ ജനിച്ച അദ്ദേഹം 2001 നവംബർ 9ന് അഗസ്റ്റീനിയന്‍ സന്യാസ സമൂഹത്തില്‍ ചേര്‍ന്നു. 2004 നവംബർ 13ന് വ്രതവാഗ്ദാനം നടത്തി. 005 സെപ്റ്റംബർ 10 ന് പൗരോഹിത്യം സ്വീകരിച്ചു. 2012 ൽ അൽഫോൻസിയൻ അക്കാദമിയിൽ നിന്ന് ധാർമിക ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടി. ആഫ്രിക്കൻ ഭൂഖണ്ഡത്തോട് ലെയോ പതിനാലാമന്‍ പാപ്പയ്ക്കുള്ള അഗാധമായ ബന്ധത്തെക്കുറിച്ച് ഫാ. എഡ്‌വേർഡ് നേരത്തെ പങ്കുവെച്ചിരിന്നു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »