India - 2026
മാർ മാത്യു പോത്തനാമൂഴി അവാര്‍ഡ് സമ്മാനിച്ചു
പ്രവാചകശബ്ദം 11-11-2025 - Tuesday
മൂവാറ്റുപുഴ: മനുഷ്യർക്ക് പ്രവൃത്തികളിലെ സ്നേഹസ്‌പർശംകൊണ്ട് ഹാപ്പി ഹോർമോൺ ഉത്പാദിപ്പിക്കാൻ കഴിയുമെന്നും അതു സമൂഹത്തിൽ ശാന്തി സൃഷ്‌ടിക്കുമെന്നും ഹൃദയ ശസ്ത്രക്രിയ വിദഗ്‌ധനും എറണാകുളം ലിസി ആശുപത്രി കാർഡിയാക് തൊറാസിക് സർജറി വിഭാഗം തലവനുമായ പത്മഭൂഷൺ ഡോ. ജോസ് ചാക്കോ പെരിയപ്പുറം. മൂവാറ്റുപുഴ നിർമല കോളജിൽ പത്താമത് മാർ മാത്യു പോത്തനാമൂഴി സ്‌മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഉറവ വറ്റാത്ത കാരുണ്യസ്‌പർശമാണ് നമുക്ക് ഇന്നാവശ്യം. വാഹനം ഓടിക്കുമ്പോൾ മറ്റു വാഹനങ്ങൾക്ക് പരിഗ ണന നൽകിയും കാൽനടയാത്രികർക്കു വഴിനടക്കാൻ സാഹചര്യമൊരുക്കിയും ഹാപ്പി ഹോർമോൺ സൃഷ്ടിക്കാനാകും. സഹായം ചെയ്‌തു അപരനെ സന്തോഷിപ്പിച്ചുകൊണ്ടാകണം ഹാപ്പി ഹോർമോണുകളെ സൃഷ്‌ടിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോളജ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്‌മരണപ്രഭാഷണ ചടങ്ങിൽ കോളജ് മാനേജർ മോൺ. ഡോ. പയസ് മലേ ക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് വിഭാഗം മുൻ അധ്യാപകനും എടത്വ സെൻ്റ് അലോഷ്യസ് കോളജ് മുൻ പ്രിൻ സിപ്പലും ദീപിക ഡയറക്‌ടറുമായ റവ. ഡോ. തോമസ് പോത്തനാമൂഴി ആമുഖ പ്രഭാഷണം നടത്തി. ചടങ്ങിൽ ബിഷപ്പ് പോത്തനാമൂഴി ഫൗണ്ടേഷൻ പുരസ്‌കാരം ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന് സമ്മാനിച്ചു.
കോളജ് പ്രിൻസിപ്പൽ റവ. ഡോ. ജസ്റ്റിൻ കെ. കുര്യാക്കോസ്, ബർസാർ ഫാ. പോൾ കളത്തൂർ, വൈസ് പ്രിൻസിപ്പൽ ഡോ. ജിജി കെ. ജോസഫ്, കോ-ഓർഡിനേറ്റർമാരായ ഡോ. നിബു തോംസൺ, ഡോ. അനിത ജെ. മറ്റം എന്നിവർ പ്ര സംഗിച്ചു. പോത്തനാമൂഴി കുടുംബാംഗങ്ങളായ മാണി പോത്തനാമൂഴി, മാത്യു പോത്തനാമൂഴി, വിൻസെൻ്റ് പോത്തനാമൂ ഴി, ഫാ. സെബാസ്റ്റ്യൻ പോത്തനാമൂഴി എന്നിവർ അനുസ്‌മരണചടങ്ങിൽ പങ്കെടുത്തു.

















