News
മരണത്തെ സ്നേഹം കൊണ്ട് ജയിച്ചവനാണ് യേശു; സകല മരിച്ചവരുടെയും തിരുനാള്‍ ദിനത്തില്‍ പാപ്പ
പ്രവാചകശബ്ദം 03-11-2025 - Monday
വത്തിക്കാന്‍ സിറ്റി: നമുക്ക് മുമ്പ് പോയവരുടെ ഓർമ്മകൾ നിത്യജീവന്റെ പ്രത്യാശ നൽകുന്നുവെന്നും യേശു മരണത്തെ സ്നേഹം കൊണ്ട് ജയിച്ചു എന്നതിന്റെ ഓർമ്മപ്പെടുത്തലാണ് ഇതെന്നും ലെയോ പതിനാലാമൻ മാർപാപ്പ. ഇന്നലെ ഞായറാഴ്ച സകല മരിച്ചവരുടെയും തിരുനാള്‍ ദിനത്തില്‍ റോമിലെ കാമ്പോ വെറാനോ സെമിത്തേരിയിൽ മരിച്ചുപോയ എല്ലാ വിശ്വാസികളെയും അനുസ്മരിച്ചുകൊണ്ടുള്ള ദിവ്യബലിയിൽ സന്ദേശം നല്‍കുകയായിരിന്നു പാപ്പ.
മരിച്ചവരുടെ അനുസ്മരണം, വെറുമൊരു ഓർമ്മപ്പെടുത്തൽ മാത്രമല്ല, മറിച്ച് യേശുവിന്റെ അവതാരത്തെയും മരിച്ചവരിൽ നിന്നുള്ള ഉയിർപ്പിനെയും കാതലായി നിലനിർത്തുന്ന ക്രിസ്തീയ വിശ്വാസത്തെ ആഴപ്പെടുത്തുവാനുള്ള ഒരു നിമിഷമാണെന്ന് അദ്ദേഹം പറഞ്ഞു. റോമിലെ ഏറ്റവും വലിയ സെമിത്തേരികളിൽ ഒന്നാണ് കാമ്പോ വെറാനോ ഏകദേശം 83 ഹെക്ടർ സ്ഥലത്തായാണ് വ്യാപിച്ചുകിടക്കുന്നത്.
മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ലെയോ പാപ്പ സെമിത്തേരിയിൽ നടത്തിയ ആദ്യത്തെ പൊതു വിശുദ്ധ കുര്‍ബാന അര്‍പ്പണമായിരിന്നു ഇത്. 2013 നവംബർ 1 ന് കാമ്പോ വെറാനോയിൽ ഫ്രാൻസിസ് മാർപാപ്പ തന്റെ ആദ്യത്തെ വര്‍ഷം സകല വിശുദ്ധരുടെയും തിരുനാള്‍ ദിനത്തില്‍ വിശുദ്ധ കുർബാന അർപ്പിച്ചത് ഇവിടെയായിരിന്നു. വിവിധ വര്‍ഷങ്ങളില്‍ നടന്ന നവംബർ 2 ലെ സകല മരിച്ചവരുടെയും തിരുനാള്‍ ദിനങ്ങളില്‍ വ്യത്യസ്ത റോമൻ സെമിത്തേരികൾ ഫ്രാന്‍സിസ് പാപ്പ തിരഞ്ഞെടുത്തിരിന്നു.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?

















