India
ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധ പരിപാടി
പ്രവാചകശബ്ദം 27-10-2024 - Sunday
ന്യൂഡൽഹി: രാജ്യത്തു ക്രൈസ്തവർക്കെതിരേയുള്ള പീഡനങ്ങള്‍ വർദ്ധിക്കുന്നതിൽ ഡൽഹി എൻസിആർ ക്രിസ്ത്യൻ ഫെലോഷിപ്പിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ജന്ദർമന്ദറിൽ നടത്തിയ പ്രതിഷേധ യോഗത്തില്‍ നൂറോളം പേർ പങ്കെടുത്തു. മണിപ്പൂരിലെ കുക്കി സംഘടനകളടക്കം രാജ്യത്തെ വിവിധ ക്രൈസ്തവ വിഭാഗങ്ങൾ പ്രതിഷേധ ധര്‍ണ്ണയുടെ ഭാഗമായി.
മണിപ്പുരിൽ അക്രമം തുടങ്ങിയിട്ട് 500 ദിവസമായെന്നും ഇരുന്നൂറോളം പള്ളികൾ ആക്രമിക്കപ്പെട്ടെന്നും എന്നാൽ കേന്ദ്രം യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്നും എൻസിആർ ക്രിസ്ത്യൻ ഫെലോഷിപ്പ് ചുണ്ടിക്കാട്ടി. ക്രൈസ്തവർക്കെതിരേയുള്ള അതിക്രമങ്ങളിൽ നിരവധി തവണ പരാതിപ്പെട്ടെങ്കിലും കേന്ദ്രം മൗനം പാലിക്കുകയാണെന്നും ക്രിസ്ത്യൻ ഫെലോഷിപ്പ് ആരോപിച്ചു.
More Archives >>
Page 1 of 607
More Readings »
നൈജീരിയൻ ക്രൈസ്തവരെ സംരക്ഷിക്കാൻ നടപടി ആവശ്യപ്പെട്ട് യുഎസ് കോണ്‍ഗ്രസ് പ്രതിനിധികള്‍
ടെക്സാസ്/ അബൂജ: നൈജീരിയയില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ...

"ജപമാലയുടെ പാപ്പ" എന്നറിയപ്പെടുന്ന പത്രോസിന്റെ പിന്‍ഗാമി
ഒക്ടോബർ ജപമാലമാസമായി പ്രഖ്യാപിച്ച, പന്ത്രണ്ടോളം ചാക്രികലേഖനങ്ങൾ ജപമാലയെക്കുറിച്ചു തന്നെ...

സുവിശേഷത്തിന് വേണ്ടി ജ്വലിക്കണം, ക്രിസ്തുവിന്റെ സാക്ഷികളായിരിക്കുക എന്നതാണ് നമ്മുടെ കടമ: ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: യേശുക്രിസ്തുവിനു സാക്ഷികളായിരിക്കുക എന്നതാണ് നമ്മുടെ കടമയെന്നും,...

മൊസാംബിക്കില്‍ 11 ക്രൈസ്തവരെ കൊലപ്പെടുത്തിയതായി ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ വെളിപ്പെടുത്തല്‍
മാപുടോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിന്റെ വടക്കൻ മേഖലയിൽ 11 ക്രൈസ്തവരെ കൊലപ്പെടുത്തിയതായി...

ബൈബിൾ ഉപയോഗിക്കുന്നതിന് 33 രാജ്യങ്ങളില്‍ കടുത്ത നിയന്ത്രണമെന്ന് പുതിയ റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള 33 രാജ്യങ്ങളില്‍ ബൈബിൾ ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍...







