India - 2026
സിബിസിഐ ആസ്ഥാനത്ത് ക്രിസ്തുമസ് ആഘോഷം
പ്രവാചകശബ്ദം 22-12-2022 - Thursday
ന്യൂഡൽഹി: സിബിസിഐ ആസ്ഥാനത്ത് ക്രിസ്തുമസ് ആഘോഷം നടന്നു. സിബിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ കേന്ദ്ര വാർത്താ വിനിമയ, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ മുഖ്യാതിഥിയായിരുന്നു. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ലിയോപോൾ ജിറെല്ലി ക്രിസ്തുമസ് സന്ദേശം നൽകി. ചടങ്ങിൽ അർജന്റീന അംബാസിഡർ ഹ്യൂഗോ ഷാവിയർ ഗൊബ്ബിയും പങ്കെടുത്തു.
ഡൽഹി ആർച്ച് ബിഷപ്പ് ഡോ. അനിൽ കൂട്ടോ, ഫരീദാബാദ് ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, ഗുഡ്ഗാവ് ബിഷപ്പ് തോമസ് മാർ അന്തോണിയോസ് എന്നിവരും ക്രിസ്മസ് സന്ദേശം നൽകി. എംപിമാരായ ജോസ് കെ. മാണി, ബെന്നി ബഹനാൻ, ആന്റോ ആന്റണി, തോമസ് ചാഴികാടൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ്കോ സാർഡീന, ഭുവ നേശ്വർ കലിത എന്നിവരും പങ്കെടുത്തു.

















