India - 2026
കമ്മ്യൂണിറ്റി കിച്ചണിലേക്കു തിരുവനന്തപുരം അതിരൂപത രണ്ടു ലക്ഷം രൂപ കൈമാറി
സ്വന്തം ലേഖകന്‍ 20-04-2020 - Monday
തിരുവനന്തപുരം: നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിലേക്കു സഹായവുമായി തിരുവനന്തപുരം ലത്തീൻ അതിരൂപത. കഴിഞ്ഞ ദിവസം രണ്ടു ലക്ഷം രൂപയുടെ ചെക്കാണ് അതിരൂപത കൈമാറിയത്. അതിരൂപത സഹായമെത്രാൻ ഡോ. ആർ ക്രിസ്തുദാസ്, വികാരി ജനറൽ മോൺ. ഡോ.സി. ജോസഫ് എന്നിവർ ചേർന്ന് ചെക്ക് തിരുവനന്തപുരം മേയര്‍ കെ. ശ്രീകുമാറിന് കൈമാറി. ഇടവകകളുടെ പരിധി കേന്ദ്രീകരിച്ചു നിരവധി സന്നദ്ധ സേവനങ്ങള്‍ നടത്തുന്നതിന് പുറമേയാണ് അതിരൂപത കമ്മ്യൂണിറ്റി കിച്ചണിലേക്കും സഹായമെത്തിച്ചിരിക്കുന്നത്.











