India - 2026

പത്തനംതിട്ട ബൈബിള്‍ കണ്‍വെന്‍ഷന്‍ മാറ്റിവെച്ചു

സ്വന്തം ലേഖകന്‍ 09-03-2020 - Monday

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മാർച്ച് 13 മുതൽ 16 വരെ അണക്കര മരിയൻ ധ്യാന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന പത്തനംതിട്ട ബൈബിള്‍ കണ്‍വെന്‍ഷന്‍ മാറ്റിവെച്ചതായി രൂപതാ അധ്യക്ഷന്‍ ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയോസ് അറിയിച്ചു. കണ്‍വെന്‍ഷനും പൊതു സമ്മേളനങ്ങളും റദ്ദാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കണ്‍വെന്‍ഷന്‍ മാറ്റിവെച്ചത്.


Related Articles »